Kottarakulam Maha Ganapathy Temple

ചിറപ്പ് പൂജ

ശ്രീ മഹാഗണപതി, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ നാഗരാജാ എന്നീ ദേവതകള്‍ക്ക് നിത്യേനയുള്ള പൂജകള്‍ക്ക് പുറമേ ഭക്തജനങ്ങളുടെ പേരില്‍ പ്രത്യേകം നടത്തുന്ന വിശേഷാല്‍ പൂജയാണ്. രാവിലെ 8 മണിയോടെ കലശങ്ങള്‍വച്ച് ജപ-പൂജാദികള്‍ നടത്തി ഭഗവാന് അഭിഷേകം ചെയ്യുന്നു. അഭിഷേകത്തിന് മുമ്പായി മഞ്ഞള്‍പ്പൊടി, പാല്‍, തൈര്, പഞ്ചാമൃതം, ഇളനീര്‍, പനിനീര്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ അഭിഷേകം നടത്തുന്നു. സ്രീ നാഗരാജ, ശ്രീ ധര്‍മ്മാശാസ്താവ്, ശ്രീ മഹാഗണപതി എന്ന ക്രമത്തില്‍ അഭിഷേകം നടത്തി അലങ്കാരം ചെയ്ത് നിവദ്യേം സമര്‍പ്പിച്ച് ദീപാരാധന നടത്തുന്നു. രാവിലത്തെ പൂജാപ്രസാദം, പഞ്ചാമൃതം, പൊങ്കല്‍, പായസം എന്നിവയും നല്‍കുന്നു. വൈകുന്നേരം 7 മണിക്ക് ശേഷം പൂജ നടത്തി പ്രസാദം, നിവേദ്യം എന്നിവ നല്‍കുന്നു. ഒരു ദിവസം ഒരു വ്യക്തിക്ക് മാത്രമെ ചിറപ്പ് പൂജ നടത്താന്‍ സാധിക്കുകയുള്ളൂ.