ഏതൊരു ശുഭകാര്യം തുടങ്ങുമ്പോഴും ആദ്യം തന്നെ വിഘ്‌നേശ്വരനായ ശ്രീ മഹാഗണതിയെ യാഥവിധം പൂജിക്കുന്നതും ആരാധിക്കുന്നതും കാലജേശഭേദമന്യേ ഒഴിവാക്കാനാവാത്ത ഒരു അനുഷ്ഠാനമാണ്. ഇരുള്‍നീങ്ങി സൂര്യോദയത്തിന് അല്‍പം മുമ്പ് പ്രഭാതവേളയില്‍നടത്തുന്ന ഒരു നിത്യപൂജയാണ് മഹാഗണപതിഹോമം. ഇതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള മഹാദ്രവ്യങ്ങള്‍, നെയ്യ്, പുഷ്പങ്ങള്‍, കറുക, മുക്കുറ്റി തുടങ്ങിയ വിശിഷ്ട വസ്തുക്കള്‍എല്ലാം വൈഭിക പ്രകാരമുള്ള മന്ത്രങ്ങള്‍ജപിച്ച് ഹോമം നടത്തുന്നു. ദിവസവും രാവിലെ 5.30 മണിക്ക് ആരംഭിച്ച് 6.30 മണിക്ക് ദീപാരാധനയോടെ സമാപിച്ച് പ്രസാദ വിതരണം നടത്തുന്നു.