Kottarakulam Maha Ganapathy Temple

നവഗ്രഹശാന്തിഹോമം

വ്യക്തികളുടെ ഗ്രഹനില അനുസരിച്ച് ഗ്രഹദോഷ പരിഹാരത്തിനും നവഗ്രഹദേവതാ പൂജയിലൂടെ ആയുരാരോഗ്യ-ക്ഷേമ-ഐശ്വര്യങ്ങള്‍ ലഭിക്കുന്നതിനായിട്ടുള്ള വിശേഷാല്‍പൂജ, നവഗ്രഹപൂജക്കുള്ള കലശങ്ങള്‍വച്ച് മന്ത്ര-ജപ പൂജാദികള്‍ നടത്തി, വിവിധ സമിത്ത്, ഹവിസ്റ്റ്, നെയ്യ് തുടങ്ങിയ ഹോമദ്രവ്യങ്ങള്‍ 108 ആവര്‍ത്തി ഹവനം നടത്തി, ജപ-പൂജാദികള്‍ നടത്തിയ കലശങ്ങള്‍ അഭിഷേകം നടത്തി ഓരോരോ ഗ്രഹത്തിനും വിധിപ്രകാരമുള്ള വസ്ത്രങ്ങള്‍ അലങ്കരിച്ച് പൂജനടത്തി നിവേദ്യങ്ങള്‍ സമര്‍പ്പിച്ച് ദീപാരാധന നടത്തി ഭക്തജനങ്ങള്‍ക്ക് പ്രസാദം നല്‍കുന്നു. നവഗ്രഹശാന്തിഹോമത്തിനുള്ള പൂജ ഒരു ദിവസം ഒരു വ്യക്തിക്ക് മാത്രമേ നടത്തുകയുള്ളൂ.