ശ്രീ മഹാഗണപതി, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ നാഗരാജ എന്നീ ദേവതകള്‍ക്ക് ഉള്ള നിത്യ പൂജകള്‍ക്ക് പുറമെ രാവിലെ 8 ണിയോടെ 26 കലശങ്ങള്‍വച്ച് കലശ-പൂജാദികള്‍ നടത്തി ശ്രീ നാഗരാജ, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ മഹാഗണപതി എന്ന ക്രമത്തില്‍ അഭിഷേകം നടത്തുന്നു. അഭിഷേകത്തിന് മുമ്പായി പാല്‍, തൈര്, പഞ്ചാമൃതം, ഇളനീര്‍, പനിനീര്‍ തുടങ്ങിയ ദ്രവ്യങ്ങള്‍കൊണ്ട് അഭിഷേകം നടത്തുന്നു. ശ്രീ നാഗരാജാ, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ മഹാഗണപതി എന്ന ക്രമത്തില്‍ അലങ്കാരം നടത്തി നിവേദ്യം സമര്‍പ്പിച്ച് ദീപാരാധന നടത്തി പൂജാപ്രസാദവും പഞ്ചാമൃതം, പായസം, പൊങ്കല്‍ തുടങ്ങിയ നിവേദ്യ പ്രസാദവും നല്‍കുന്നു. വൈകുന്നേരം 7 മണിക്കുള്ള ദീപാരാധനക്ക് ശേഷം ശ്രീ ധര്‍മ്മശാസ്താവിനും ശ്രീ മഹാഗണപതിക്കും വിവിധ പുഷ്പങ്ങള്‍കൊണ്ട് മന്ത്രജപത്തോടെ പുഷ്പാഭിഷേകം നടത്തി അലങ്കാരം ചെയ്ത് നിവേദ്യങ്ങള്‍ സമര്‍പ്പിച്ച് വിവിധ ദേവസങ്കല്പത്തിലുള്ള 16 ദീപങ്ങള്‍കൊണ്ട് (ഷോഡശ ഉപചാര) പൂജ നടത്തി പ്രസാദം വിതരണം നടത്തുന്നു. പുഷ്പാഭിഷേകത്തോടു കൂടിയ ചിറപ്പ് പൂജ ഒരു ദിവസം ഒരു വ്യക്തിക്ക് മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ.