This is one of the important Ganapathi Temples of Kerala. The presence of divinity is the reason for the crowd of devotees visiting the temple.
This is one of the important Ganapathi Temples of Kerala. The presence of divinity is the reason for the crowd of devotees visiting the temple. People belonging to all castes and creeds visit the temple and have all their desires fulfilled. It is believed that 700 years ago people belonging to the neighbouring state of Chola- Pandya came over to Kerala and settled in various places. They brought along with them their own traditions and culture. They belonged to the Tamil Brahmin group. One such group settled in the Kollam town and there they constructed a small temple for Lord Ganapathy in front of the present civil station.
കൊല്ലം കളക്ട്രേറ്റിനടുത്ത് കേരളത്തിലെ കൊല്ലം നഗരത്തിലെ പ്രശസ്തമായ മഹാഗണപതിക്ഷേത്രമാണ് കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം. കുണ്ടറ വിളംബരത്തിലൂടെ പ്രശസ്തനായ വേലുത്തമ്പി ദളവയുടെ കാലത്ത് നിര്‍മ്മിച്ച കൊല്ലം ഹജൂര്‍ കച്ചേരിയാണ് ഇന്നത്തെ കൊല്ലം കളക്ട്രേറ്റ്. അതിന് തെക്കുവശത്തായുള്ള കൊട്ടാരക്കുളമെന്ന ജലാശയ ത്തിന്‍റെ കിഴക്കേഭാഗത്താണ് കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം കിഴക്കോട്ട് ദര്‍ശനമായി സ്ഥിതിചെയ്യുന്നത്. മഹാഗണപതിയ്ക്കു പുറമേ ശാസ്താവും നവഗ്രഹങ്ങളും നാഗദൈവങ്ങളും ഇവിട പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. കളക്ട്രേറ്റിന്‍റേയും കളക്ട്രേറ്റി നുള്ളില്‍ പ്രവര്‍ത്തിക്കുന്ന കോടതികളുടേയും പ്രാര്‍ത്ഥനാ പുണ്യമേറ്റു വാങ്ങുന്നത് കൊട്ടരക്കുളം മഹാഗണതി ക്ഷേത്രമാണ്. കൊല്ലത്തെ ബാരഹ്മണ സമാജമാണ് ഈ ക്ഷേത്രം പ്രശസ്തമായ നിലയില്‍പൂദാ വിശേഷങ്ങളോടെ നടത്തിക്കൊണ്ട് പോകുന്നത്. എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലത്ത് എത്തിച്ചേര്‍ന്ന ചോളന്മാരും പാണ്ഡ്യന്മാരുമാണ് ഈ ക്ഷേത്രത്തിന് നാന്ദിക്കുറിച്ചതെന്ന് വിശ്വസിക്ക പ്പെടുന്നു. ചില ബ്രാഹ്മണകുടുംബങ്ങളുടെ കൈവശമാ യിരുന്ന ക്ഷേത്രം പില്ക്കാലത്ത് ബ്രാഹ്മണ സമാജ ത്തിന്‍റെ അധീനതയില്‍ വന്നുചേരുകയും കൃത്യമായ പൂജയും ആരാധനയും കൊണ്ട് കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രം പ്രശസ്തമാവുകയും ചെയ്തു.